ക്യാപ്റ്റൻ സുശാന്ത് മാത്യു ഗോകുലം കേരള എഫ്സി വിട്ടു. യുവനിരയുമായി ആരംഭിച്ച ഗോകുലം എഫ്‌സിയെ കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കിയാണ് സുശാന്ത് മാത്യു ടീം വിടുന്നത്.
പരിക്ക് സുശാന്തിന്റെ കരിയറിൽ വില്ലനായിരുന്നു. ഐ ലീഗിൽ ക്യാപ്റ്റനിറങ്ങാതെ ഒട്ടേറെ മത്സരങ്ങൾ ഗോകുലം കളിച്ചു. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയാണ് സുശാന്ത് മാത്യു.
കൊൽക്കത്തയിലെ വമ്പന്മാരായ മോഹൻ ബഗാനും ഈസ്റ് ബംഗാളിനും വേണ്ടി സുശാന്ത് മാത്യു ബൂട്ടണിഞ്ഞിട്ടുണ്ട്. ഏത് ടീമിലാണ് താരം ഇനി കളിക്കുക എന്നതിനെ കുറിച്ച് വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.
-Advertisement-