ഫാൻപോർട്ട്, ഇത് കളിയെ സ്നേഹിച്ചവരുടെ ത്യാഗം, Story behind Fanport.in

    കേരളത്തിൽ കായിക വാർത്തകൾ പിന്തുടരുന്നവർ ഒരിക്കൽ എങ്കിലും അവർ അറിഞ്ഞോ അറിയാതെയോ fanport.in എന്ന വെബ്സൈറ്റ് സന്ദർശിച്ചിട്ടുണ്ടാകും. പാടത്തു കളിക്കുന്ന സെവൻസ് ഫുട്ബോൾ മുതൽ ഒളിമ്പിക്സ് വരെ എന്തിനെ കുറിച്ചുള്ള വാർത്തകളും ഫാൻപോർട്ടിൽ ഉണ്ട്. ഒരു വാർത്തയും ആരും അറിയാതെ പോകരുത് എന്ന് വാശിയുള്ളത് പോലെ പ്രവർത്തിക്കുന്ന ഒരു മാധ്യമ സ്ഥപാനം. മഞ്ഞ ചുവയുള്ള ടൈറ്റിലും അധികം കളർ കൊടുത്തുള്ള എഴുത്തുകളും ഒന്നും ഫാൻപോർട്ടിൽ കാണാനും ആകില്ല. അവിടെ കൃത്യമായ വാർത്തകൾ വളരെ മിനിമൽ ആയ ഭാഷയിൽ അവതരിപ്പിക്കുന്നതാണ് രീതി.

    അവസാന ആറു വർഷത്തോളമായി കായിക പ്രേമികളുടെ വിശ്വസ്ത സോഴ്സ് ആയി മാറി ഫാൻപോർട്ടിന് പിറകിൽ വലിയ കഥകൾ ഉണ്ട്. ഒരു കൂട്ടം കായിക പ്രേമികളുടെ കഥ‌. എഴുതാൻ താല്പര്യമുള്ള എന്നാൽ മാധ്യരംഗത്ത് ഇല്ലാതിരുന്ന കുറച്ച് പേരാണ് ഫാൻപോർട്ടിന് പിറകിൽ ഉള്ളത് എന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം ആകില്ല. മലയാള മാധ്യരംഗത്ത് പല വാർത്തകളും അവഗണിക്കപ്പെടുന്നത് കണ്ടാണ് ഒരു ചെറിയ ഓൺലൈൻ പോർട്ടൽ തുടങ്ങാം എന്ന് ആദ്യം ചിന്തിച്ചത് എന്ന് ഫാൻപോർട്ട് ഉടമകളിൽ ഒരാളായ നൗഫൽ അമ്പലങ്ങാടൻ പറയുന്നു.

    “മാധ്യമ ലോകത്ത് കായികരംഗത്തെ പല മേഖലകളും അവഗണിക്കപ്പെടുന്നു എന്നു തോന്നിയതിനെ കുറിച്ചുള്ള ചർച്ചകൾ ആണ് എന്തു കൊണ്ട് കായിക വാർത്തകൾ മാത്രം കവർ ചെയ്യാനായി ഒരു പോർട്ടൽ തുടങ്ങിക്കൂടാ എന്ന ചോദ്യത്തിലേക്ക് എത്തിയത്. പത്ര മാധ്യമങ്ങളെ പോലെ ഒരു പേജിന്റെ പരിമിതികളും ഉണ്ടാകില്ലല്ലോ” നൗഫൽ പറഞ്ഞ്.

    കൊടുവള്ളിക്കാരനായ ഷമീർ ആണ് ലോഗോയും ഫാൻപോർട്ട് എന്ന പേരും ആദ്യം മുന്നിൽ വെച്ചത്. അതിന് പൂർണ്ണ അംഗീകാരം കിട്ടിയതോടെ പ്രവർത്തനം ആരംഭിച്ചു. ഇന്ത്യയിലെയും കേരളത്തിലെയും കായികരംഗങ്ങളിൽ ഊന്നി ആയിരുന്നു പ്രവർത്തനം. സെവൻസ് ഫുട്ബോളും ടെക്ക്നോപാർക്ക് ക്രിക്കറ്റ് ലീഗും പോലെ ഒരു മുൻനിര മാധ്യമങ്ങളും പരിഗണിക്കാത്ത കായിക ഇനങ്ങളിൽ ഫാൻപോർട്ടിൽ പ്രാതിനിധ്യം വന്നതോടെ ഫാൻപോർട്ടിന് കായിക പ്രേമികളുടെ ഇടയിൽ വളർച്ച ഉണ്ടായി.

    മറ്റു ജോലികൾക്ക് ഇടയിൽ കായിക ലോകത്തോടുള്ള സ്നേഹം അവരെ മുന്നോട്ട് കൊണ്ടു പോയി. യൂറോപ്യൻ ഫുട്ബോളും മറ്റൊരു പോർട്ടലും ചെയ്യാത്ത രീതിയിൽ ഫാൻപോർട്ട് കവർ ചെയ്യുന്നുണ്ട്‌.

    ഇപ്പോൾ ആറ് വർഷത്തോളമായി ഫാൻപോർട്ട് പ്രവർത്തിക്കുന്നു‌. 60000ൽ അധികം വാർത്തകൾ ഫാൻപോർട്ട് ഇതുവരെ ജനങ്ങളിൽ എത്തിച്ചതായി ഷമീർ പറയുന്നു. 60ൽ അധികം ഫ്രീലാൻസ് എഴുത്തുകാരും ഫാൻപോർട്ടിന്റെ ഭാഗമായുണ്ട്‌

    -Advertisement-

    LEAVE A REPLY

    Please enter your comment!
    Please enter your name here