ആരാധകരെ ഞെട്ടിച്ച് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് താരം എഫ്‌സി ഗോവയിൽ

കേരളം ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് മറ്റൊരു താരം കൂടെ ക്ലബ് വിട്ടു. ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിങ് അടുത്ത സീസണിൽ എഫ് സി ഗോവയിലെത്തുമെന്നാണ് ക്ലബ് സ്ഥിതീകരിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ വിങ്ങിൽ മികച്ച പ്രകടനമാണ് ജാക്കിചന്ദ് സിങ് കാഴ്ചവെച്ചിരുന്നത്. അപ്രതീക്ഷിതമായ ഈ നീക്കം ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് ഡ്രാഫ്റ്റിൽ 55 ലക്ഷം രൂപയ്ക്കായിരുന്നു 26കാരനായ ജാക്കിചന്ദ് സിങ്ങിനെ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ടു ഗോളുകൾ നേടിയ ജാക്കിചന്ദിന്റെ ആദ്യ ഗോൾ എഫ്‌സി ഗോവയ്‌ക്കെതിരെയുള്ളതായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here