മലയാളി യുവതാരം മുഹമ്മദ് സലാ ഗോകുലം കേരള എഫ്സിയിൽ തിരിച്ചെത്തി. സാറ്റ് തിരൂരിന്ന് വേണ്ടി കളിച്ച് കൊണ്ടിരുന്ന യുവതാരത്തെ ഗോകുലം ടീമിൽ തിരികെയെത്തിക്കുകയായിരുന്നു.
24കാരനായ സലാഹ് മുമ്പ് ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും ബൂട്ടുകെട്ടിയിട്ടുണ്ട്. ഇത്തവണ സന്തോഷ് ട്രോഫിയിൽ കേരളത്തിനൊപ്പവും സലാ ഉണ്ടായിരുന്നു. ഐ ലീഗിലും കേരള പ്രീമിയർ ലീഗിലും നല്ല പ്രകടനമാണ് മുഹമ്മദ് സലാ കാഴ്ച്ചവെച്ചത്.
-Advertisement-