മലയാളികളുടെ മെസ്യൂട്ട് ഓസിൽ സഹൽ അബ്ദുൽ സമദിന്റെ പ്രകടനത്തെ വിമർശിച്ച് കേരള ബ്ലാസ്റ്റേഴ്സ് മുൻ കോച്ച് എൽകൊ ഷറ്റോരി. സഹലിനെതിരെ രൂക്ഷ വിമർശമനമാണ് ഡച്ച് പരിശീലകൻ ഷറ്റോരിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. മലയാക്കി താരത്തിന്റെ ആത്മാർത്ഥയെയും ഫിറ്റ്നെസിനെയും ഹാർഡ് വർക്കിനെയും ആണ് ഷറ്റോരി വിമർശിച്ചത്. സഹലിനെ ഈ സീസണിൽ അധികം കളിപ്പിക്കാത്തതിന് ഒരുപാട് വിമർശനങ്ങൾ ഷറ്റോരിക്കും നേരിടേണ്ടി വന്നിരുന്നു. അലസനായ താരമാണ് സഹൽ എന്നാണ് ഷറ്റോരിയുടെ പക്ഷം.
ഒരു ഘട്ടത്തിൽ ആരാധകർ കോച്ചിനെതിരെ തിരിയുന്ന സ്ഥിതി വന്നിരുന്നു. മഞ്ഞപ്പടയുടെ കണ്ണിലുണ്ണിയാണ് സഹൽ. പ്രീ സീസണിൽ പരിശീലലനം ലഭിച്ചില്ല സഹലിന് എന്നായിരുന്നു കോച്ചിന്റെ വാദം. പിന്നീട് കേരള ബ്ലാസ്റ്റേഴ്സ് ടീമിന് മൊത്തം പ്രീ സീസൺ ഇല്ലാത്തതിനാലാണ് ക്ലബ്ബ് മോശം പ്രകടനം തുടരുന്നതെന്നും ഷറ്റോരി പറഞ്ഞിരുന്നു.
യുവതാരങ്ങളായാൽ ഇത് സാധാരണയാണ് എന്നും എന്നാൽ താൻ ഇതിനു മുമ്പ് പല യുവതാരങ്ങളെയും മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നും ഷറ്റോരി കൂട്ടിച്ചേർത്തു.
സഹലിനെ രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആക്ക എന്ന് താൻ പറഞ്ഞത് സത്യമായിരുന്നു എന്നും എന്നാൽ അതിന് സമയം ആവശ്യമായിരുന്നു എന്നും ഷറ്റോരി പറഞ്ഞു. സഹലിനെ കളിപ്പിക്കാതിരിക്കാൻ കാരണം സഹൽ പിച്ചിൽ അലസത കാണിക്കുന്നത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു കളിക്കാരൻ ആയാൽ വിങ്ങിൽ കളിക്കുന്നോ മധ്യനിരയിൽ കളിക്കുന്നോ എന്ന പൊസിഷൻ ഒന്നും നോക്കണ്ട ആവശ്യമില്ല.
ഒരു സിസ്റ്റത്തിൽ ആവശ്യപ്പെടുന്നത് ചെയ്യാൻ കഴിയുന്നുണ്ടോ എന്നതാണ്. എന്നാൽ സഹലിനെ കൊണ്ട് അതിന് പറ്റുന്നില്ല. ഇതിനുദ്ദാഹരണമായി സഹലിന്റെ ഇന്ത്യക്ക് വേണ്ടിയുള്ള കളികൾ അടക്കം ഷറ്റോരി ചൂണ്ടിക്കാണിച്ചു.