ബ്ലാസ്റ്റേഴ്സ് സഹലിനെയും രാഹുൽ കെപിയേയും കൊച്ചിയിൽ നിലനിർത്തും. ഇരു താരങ്ങളുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് പുതുക്കിയ കാര്യം വൈകാതെ ഒഫീഷ്യലാകും. മറ്റ് ഐഎസ്എൽ ക്ലബ്ബുകൾ താരങ്ങൾക്കായി രംഗത്ത് വന്നതോട് കൂടിയാണ് ബ്ലാസ്റ്റേഴ്സ് ഈ തീരുമാനം എടുത്തത്. കൊൽകത്തയിലെ ഒരു വമ്പൻ ക്ലബ്ബ് സഹലിന് വിലയിട്ടതാണ് ബ്ലാസ്റ്റേഴ്സിനെ ചൊടിപ്പിച്ചത്.
2025 വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് സഹൽ തുടരും. അഞ്ച് വർഷത്തേക്ക് കൂടി ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കുന്നതിലൂടെ താരത്തെ ആർക്കും വിട്ട് തരില്ലെന്ന വ്യക്തമായ സൂചനയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എലിലെ മറ്റ് ക്ലബ്ബുകൾ നൽകുന്നത്.
മുൻപ് 2022 വരെ കരാർ ബ്ലാസ്റ്റേഴ്സിൽ സഹലിന് ഉണ്ടായിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 5 വർഷത്തേക്ക് എക്സ്റ്റെൻട് ചെയ്തിരിക്കുകയാണ്. മഞ്ഞപ്പട ആരാധകർ സ്നേഹത്തോടെ മെസ്യൂട്ട് ഓസിൽ എന്ന് വിളിക്കുന്ന ഈ മിഡ്ഫീൽഡിലെ മാന്ത്രികൻ കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് കൂടിയാണ്. പല സൂപ്പർ താരങ്ങളും ക്ലബ്ബ് വിട്ട് പോയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ക്ലബ്ബിനും ഒപ്പം ഉറച്ച് നിന്ന സഹലിന് ബ്ലാസ്റ്റേഴ്സ് അർപ്പിച്ചിരിക്കുന്ന വിശ്വാസം കൂടിയാണ് ഈ കരാർ.