കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരം സഹൽ അബ്ദുൾ സമദ് കരാർ പുതുക്കി. 2025 വരെ കേരള ബ്ലാസ്റ്റേഴ്സിൽ തുടരാനാണ് യുവതാരത്തിന്റെ തീരുമാനം. അഞ്ച് വർഷത്തേക്ക് കൂടി ബ്ലാസ്റ്റേഴ്സ് കരാർ പുതുക്കിയതിലൂടെ താരത്തെ ആർക്കും വിട്ട് തരില്ലെന്ന വ്യക്തമായ സൂചനയാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എലിലെ മറ്റ് ക്ലബ്ബുകൾ നൽകുന്നത്. മുൻപ് 2022 വരെ കരാർ ബ്ലാസ്റ്റേഴ്സിൽ സഹലിന് ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് 5 വർഷത്തേക്ക് എക്സ്റ്റെൻട് ചെയ്തിരിക്കുകയാണ്. മഞ്ഞപ്പട ആരാധകർ സ്നേഹത്തോടെ മെസ്യൂട്ട് ഓസിൽ എന്ന് വിളിക്കുന്ന ഈ മിഡ്ഫീൽഡിലെ മാന്ത്രികൻ കേരള ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് കൂടിയാണ്. പല സൂപ്പർ താരങ്ങളും ക്ലബ്ബ് വിട്ട് പോയെങ്കിലും ബ്ലാസ്റ്റേഴ്സ് ആരാധകർക്കും ക്ലബ്ബിനും ഒപ്പം ഉറച്ച് നിന്ന സഹലിന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ സ്നേഹപ്രകടനം കൂടിയാണ് ഈ കരാർ.