കൊച്ചിയെ മഞ്ഞക്കടലാക്കാൻ ആരാധകരെ സ്റ്റേഡിയത്തിലേക്ക് ക്ഷണിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കർ. കേരളം ബ്ലാസ്റ്റേഴ്സിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കൊച്ചിയിലെ പ്രീ സീസൺ മത്സരങ്ങളിൽ സ്റ്റേഡിയത്തിലേക്ക് ആരാധകരെ ക്ഷണിച്ചത്. ഇന്ത്യൻ ഫുട്ബോളിന്റെ ചരിത്രത്തിലാദ്യമായിട്ടാണ് ലാ ലീഗയിൽ നിന്നും എ ലീഗിൽ നിന്നും രണ്ടു വമ്പൻ ടീമുകൾ കൊച്ചിയിലെത്തുന്നത്. കൊച്ചിയെ മഞ്ഞക്കടലാക്കാനും ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് അവരെ സ്വാഗതം ചെയ്യാനും ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം സച്ചിൻ ടെണ്ടുൽക്കർ ആരാധകരോട് അഭ്യർത്ഥിച്ചിരിക്കുകയാണ്.
The master blaster @sachin_rt invites you all to witness @KeralaBlasters taking on @MelbourneCity and @GironaFC in the Toyota Yaris Laliga World
Click to buy tickets:
Insider: https://t.co/yYyTyvWuvt
Paytm: https://t.co/204MF0BAKq#KBFC #MCFC #GIR #SachinTendulkar pic.twitter.com/iMhD5hH8zq
— Kerala Blasters FC (@KeralaBlasters) July 8, 2018
പ്രീ സീസൺ കപ്പിൽ ഇത്തവണ മഞ്ഞപ്പടയോട് ഏറ്റുമുട്ടുന്നത് ചില്ലറക്കാരല്ല. ഓസ്ട്രേലിയൻ ടീമായ മെൽബൺ സിറ്റി, ലാ ലീഗ ക്ലബായ ജിറോണ എഫ്സി എന്നിവരോടൊപ്പമാണ് ദൈവത്തിന്റെ സ്വന്തം കേരളാ ബ്ലാസ്റ്റേഴ്സും മത്സരിക്കുന്നത്. ജൂലൈ 24 മുതൽ 28 വരെ കൊച്ചിയിലെ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്.
ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയൻ ടീമായ മെൽബൺ സിറ്റിയെ നേരിടും. ജൂലൈ 24 നാണ് കൊച്ചിയിൽ വെച്ച് മത്സരം നടക്കുക. ജൂലൈ 27നാണ് രണ്ടാം മത്സരം അന്ന് മെൽബൺ സിറ്റിയും ലാ ലീഗ ക്ലബായ ജിറോണയും തമ്മിലുള്ള പോരാട്ടം നടക്കും. ജൂലൈ 28ന് നടക്കുന്ന അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജിറോണ പോരാട്ടം നടക്കും.