റഷ്യൻ ലോകകപ്പ് ഫൈനലിന് ഇനി ഏതാനം മണിക്കുറുകൾ മാത്രം. ഇത്തവണ കപ്പുയർത്തുക ഫ്രാൻസായിരിക്കുമെന്നു മുൻ ബ്ലാസ്റ്റേഴ്സ് താരവും ബെംഗളൂരു എഫ്സിയുടെ പ്രതിരോധ ഭടനുമായ റിനോ ആന്റോ. ക്രൊയേഷ്യക്ക് പകരം ഇത്തവണ കപ്പുയർത്തുന്നത് ഫ്രാൻസാകുമെന്നു താരം പറയുന്നു. ബ്ലാസ്റ്റേഴ്സിലെ റിനോയുടെ പാർട്ട്ണർ സികെ വിനീത് പക്ഷെ ക്രൊയേഷ്യക്കൊപ്പമാണ്.
റിനോ ആന്റോയുടെ ഇഷ്ട ടീമായ ബ്രസീൽ ക്വാർട്ടറിൽ പ്രയാജയമേറ്റുവാങ്ങി ലോകകപ്പിൽ നിന്നും പുറത്തായിരുന്നു. അടുത്ത സീസണിൽ മഞ്ഞപ്പടയുടെ എതിരാളികളായ ബെംഗളൂരു എഫ് സിക്കൊപ്പമായിരിക്കും മുൻ കേരള ബ്ലാസ്റ്റേഴ്സ് താരമായ റിനോ ആന്റോ കളിക്കുക.
-Advertisement-