ഫ്രഞ്ച് കൊടുങ്കാറ്റിൽ പൊരുതി വീണ് മൊറോക്കോ

ഫ്രഞ്ച് കൊടുങ്കാറ്റിൽ പൊരുതി വീണ് മൊറോക്കോ. ലോകകപ്പ് സെമിയിൽ എതിരില്ലാത്ത രണ്ട് ഗോളിന് ഫ്രാൻസ് മൊറോക്കയെ തോൽപ്പിച്ചു. തിയോ ഹെർണാണ്ടസും സൂപ്പർ സബ്ബ് കോലോ മുവാനിയുമാണ് ഫ്രാൻസിനായി സ്കോർ ചെയ്തത്. നിലവിലെ ലോകചാമ്പ്യന്മാരായ ഫ്രാൻസ് സർവ്വാധിപത്യവുമാരി രംഗത്ത് വന്നപ്പൊൾ മൊറോക്കക്ക് പിടിച്ച് നിൽക്കാനായില്ല.

ഗ്രീസ്മാൻ മാജിക്കുമായി ഫ്രാൻസ് കളിച്ചപ്പോൾ മികച്ചൊരു മത്സരം ഇന്ന് പിറന്നു.‌ സ്കോർ ചെയ്തില്ലെങ്കിലും എംബപ്പെയും ജിറൂഡും ഫ്രാൻസ് അറ്റാക്കിന്റെ കുന്തമുനകളായി. ഖത്തർ ലോകകപ്പ് ഫൈനലിൽ അർജന്റീനയെ ഫ്രാൻസ് നേരിടും. പൊരുതിത്തോറ്റ മൊറോക്കക്ക് തലയുയർത്തി തന്നെ മടങ്ങാം. ബെൽജിയം, സ്പെയിൻ,പോർച്ചുഗൽ എന്നീ യൂറോപ്യൻ വമ്പന്മാരെ തകർത്താണ് സെമിവരെ എത്തിയത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here