2022ലെ ഖത്തർ ലോകകപ്പിനായുള്ള ആവേശമിന്നുയരും. ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങളിലെ എതിരാളികളെ ഇന്നറിയാം. രണ്ടാം ഘട്ട യോഗ്യതക്കായുള്ള നറുക്കെടുപ്പാണ് ഇന്ന് നടക്കുക. നറുക്കെടുപ്പിലൂടെ ഇന്ത്യയുടെ എതിരാളികൾ ആരെന്ന് നമുക്കറിയാം. 40 ടീമുകൾ ആണ് ഈ ഘട്ടത്തിൽ എറ്റുമുട്ടുക. 40 ടീമുകളെ 5 രാജ്യങ്ങൾ വീതമുള്ള എട്ടു ഗ്രൂപ്പാക്കിമാറ്റും.
ഈ എട്ട് ഗ്രൂപ്പുകളിൽ ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എങ്കിലും എത്തിയാൽ മാത്രമേ യോഗ്യതാ റൗണ്ടിന്റെ മൂന്നാം ഘട്ടത്തിലേക്ക് ഇന്ത്യക്ക് കടക്കാൻ ആവുകയുള്ളു. ലോകകപ്പ് യോഗ്യതയും അതുപോലെ തന്നെ അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പ് റിസൾട്ട് പരിഗണിച്ചായിരിക്കും. ഇന്ത്യക്ക് സെപ്തംബറിലായിരിക്കും യോഗ്യത മത്സരങ്ങൾ ഉണ്ടാവുക.
-Advertisement-