കേരള ബ്ലാസ്റ്റേഴ്സ് എന്ന് പറയുമ്പോൾ അവരുടെ ആരാധകരെയാണ് ആദ്യം ഓർമ വരികയെന്ന് നാല് ലോകകപ്പുകളിൽ ഓസ്ട്രേലിയക്ക് വേണ്ടി കളിച്ച ടിം കാഹിൽ. ഇത്രയും പിന്തുണ ഇന്ത്യയിൽ ഒരു ഫുട്ബോൾ ടീമിന് കിട്ടുന്നത് കണ്ട് താൻ അത്ഭുതപെട്ടെന്നും കാഹിൽ പറഞ്ഞു. ജാംഷഡ്പൂരിന്റെ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിന് മുൻപാണ് ജാംഷഡ്പൂർ താരമായ കാഹിലിന്റെ പ്രതികരണം.
താൻ കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് മുൻപിൽ കളിക്കാൻ കാത്തിരിക്കുകയാണെന്നും അവരുടെ മുൻപിൽ കളിക്കുന്നത് തന്നെ രോമാഞ്ചം കൊള്ളിക്കുമെന്നും ജാംഷഡ്പൂർ താരം പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച ടീമിനെയാണ് പടുത്തുയർത്തുന്നതെന്നും ഡേവിഡ് ജെയിംസ് പറഞ്ഞു.
-Advertisement-