പ്രീ സീസൺ കഴിഞ്ഞ് കേരളത്തിൽ മടങ്ങി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് ഓണം ആഘോഷിച്ചു. ഗംഭീരമായ ആഘോഷങ്ങളാണ് മാരിയറ്റ് ഹോട്ടലിൽ നടന്നത്. ഓണസദ്യയും മറ്റ് ഓണാഘോഷങ്ങളും ബ്ലാസ്റ്റേഴ്സ് നടത്തി.
ഗംഭീരമായ സദ്യ രുചിക്കാൻ ഡച്ച് പരിശീലകൻ എൽകോ ഷറ്റോരിയും വിദേശതാരങ്ങളും മത്സരിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് റാഫിയും സുയിർവലൂണും വടം വലിയിലും ശക്തി പരീക്ഷിച്ചു. മുണ്ടുടുത്ത് നിൽക്കുന്ന ഒഗ്ബചെയടക്കമുള്ള വിദേശ താരങ്ങളുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
-Advertisement-