ഈ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് സൂപ്പർ താരം ജിങ്കനെ സ്വന്തമാക്കാൻ ശ്രമിച്ച എ.ടി.കെക്ക് തിരിച്ചടി. സന്ദേശ് ജിങ്കനെ ഒരു കാരണവശാലും ഈ ട്രാൻസ്ഫർ വിൻഡോയിൽ വിട്ടു തരില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എ.ടി.കെയെ അറിയിച്ചു.
ഇന്ത്യക്ക് വേണ്ടി ഏഷ്യൻ കപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ജിങ്കനെ സ്വന്തമാക്കാൻ വിദേശ ക്ലബുകൾ ശ്രമിക്കുന്നു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഖത്തറിൽ നിന്ന് ക്ലബ്ബാണ് ജിങ്കനെ സ്വന്തമാക്കാൻ ശ്രമിക്കുന്നതായി വാർത്തകൾ വന്നത്.
അതെ സമയം എ.ടി.കെയുമായി ജിങ്കൻ ചർച്ചകൾ നടത്തിയുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് പ്രകാരം അടുത്ത സീസണിൽ ടീം മാത്രമെന്ന് ജിങ്കൻ പറഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. പക്ഷെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ജിങ്കനെ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടുകൊടുക്കില്ലെന്നാണ് സൂചനകൾ.