കേരള ബ്ലാസ്റ്റേഴ്സിൽ സച്ചിന്റെ ഓഹരികൾ വാങ്ങാനൊരുങ്ങി മോഹൻലാൽ

കേരള ബ്ലാസ്റ്റേഴ്സിൽ സച്ചിൻ പോയ വിടവ് നികത്തൊരുങ്ങി മോഹൻലാൽ. പുതിയ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്സിൽ ഓഹരികൾ വാങ്ങാനൊരുങ്ങി മോഹൻലാൽ. കഴിഞ്ഞ ദിവസമാണ് മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡർ ആയി പ്രഖ്യാപിച്ചത്. അതിനു പിന്നാലെയാണ് മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികൾ വാങ്ങുമെന്ന വാർത്തകൾ പുറത്തുവരുന്നത്.

അതെ സമയം കേരള ബ്ലാസ്റ്റേഴ്‌സ് ഉടമകളായ പ്രസാദ് ഗ്രൂപ്പ് ഇതിനോട് പ്രതികരിച്ചിട്ടില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡർ ആയതിൽ സന്തോഷവാൻ ആണെന്ന് മോഹൻലാൽ പറഞ്ഞിരുന്നു.  മോഹൻലാലിനോട് അടുത്ത വൃത്തകൾ താരം കേരള ബ്ലാസ്റ്റേഴ്സിൽ ഓഹരി വാങ്ങാൻ സാധ്യതയുടെന്നും സൂചിപ്പിച്ചിട്ടുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here