സൂപ്പർ താരം മോഹൻലാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയി പ്രഖ്യാപിച്ചു. ഇന്ന് കൊച്ചിയിൽ നടന്ന ജേഴ്‌സി പ്രകാശന ചടങ്ങിലാണ് മോഹൻലാലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ അംബാസിഡറായി പ്രഖ്യാപിച്ചത്.
ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലേക്കുള്ള ടീമിനെ പരിചയപ്പെടുത്തുകയും ചെയ്തു. സച്ചിൻ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു പോയതോടെ വന്ന വിടവ് നികത്താനാണ് സൂപ്പർ താരമായ മോഹൻലാലിനെ കേരള ബ്ലാസ്റ്റേഴ്‌സ് അംബാസിഡറാക്കിയത്.
ചടങ്ങിൽ കുട്ടികളെ ഫുട്ബോലേക്ക് ആകർഷിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു. എല്ലാവരെയും കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം കാണാൻ ശ്രമിച്ചുകൊണ്ടാണ് മോഹൻലാൽ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
-Advertisement-