ബാഴ്സലോണ വിടാൻ താല്പര്യം പ്രകടിപ്പിച്ചതിനെ പിന്നാലെ പരിശീലനത്തിന് ടീമിനൊപ്പം ചേരുന്നതിന് മുൻപുള്ള കോവിഡ് ടെസ്റ്റ് എടുക്കില്ലെന്ന് ക്ലബ്ബിനെ അറിയിച്ച് ലയണൽ മെസ്സി. സ്പാനിഷ് മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബാഴ്സലോണയിൽ മെസ്സി തുടരില്ലെന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
31 ബാഴ്സലോണ താരങ്ങളോട് കോവിഡ് ടെസ്റ്റ് നടത്താനാണ് പുതുതായി ചുമതലയേറ്റ പരിശീലകൻ റൊണാൾഡ് കൂമൻ ആവശ്യപ്പെട്ടത്. ഈ ആവശ്യമാണ് ഇപപ്പോൾ മെസ്സി നിരസിച്ചിരിക്കുന്നത്. മെസ്സി കോവിഡ് ടെസ്റ്റ് നടത്തിയാൽ മാത്രമേ ടീം അംഗങ്ങളോടൊപ്പം പരിശീലനത്തിന് ഹാജരാവാൻ കഴിയൂ. താരങ്ങൾ പരിശീലനത്തിന് ഒത്തുചേരുന്നതിന് മുൻപ് കോവിഡ് ടെസ്റ്റ് നടത്തണമെന്നാണ് ലാ ലിഗ നിയമം. എന്നാൽ മെസ്സി കോവിഡ് ടെസ്റ്റ് നടത്തില്ലെന്ന് ക്ലബ്ബിനെ അറിയിച്ചതോടെ മെസ്സിയും ബാഴ്സലോണയും തമ്മിലുള്ള ബന്ധ കൂടുതൽ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണ്.