കേരള ബ്ലാസ്റ്റേഴ്സിനെതിരെ കമന്റ് ചെയ്ത ബെംഗളൂരു എഫ്സി ആരാധകന് ചുമ്മ മറുപടി നൽകി മലയാളികളുടെ സ്വന്തം ചാക്കോച്ചൻ. ഇന്ത്യൻ സൂപ്പർ ലീഗ് കേരള ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫറിനെക്കുറിച്ച് പോസ്റ്റിട്ടതിന് കീഴെ മഞ്ഞപ്പടയെ അപമാനിച്ച ആരാധകനെതിരെയാണ് കുഞ്ചാക്കോ ബോബൻ പ്രതികരിച്ചത്.
ചാക്കോച്ചന്റെ മരണമാസ്സ് ഡയലോഗ് ഉൾപ്പെട്ട സ്ക്രീൻ ഷോട്ട് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരായ മഞ്ഞപ്പട ഈ മരണമാസ്സ് ഡയലോഗ് പ്രചരിപ്പിക്കുന്നുമുണ്ട്. മഞ്ഞപ്പടയോട് കോർക്കാനൊന്നും വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് വളർന്നിട്ടില്ല എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ പറയുന്നത്.
-Advertisement-