സാഫ് കപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി. മാൽദീവ്സ് ആണ് ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് സാഫ് കിരീടം നേടിയത്. ഇരു പകുതികളിലുമായി നേടിയ ഗോളുകളാണ് മാൽദീവ്സിന്റെ വിജയം ഉറപ്പിച്ചത്. ഇന്ത്യയുടെ ആശ്വാസ ഗോൾ ഇഞ്ചുറി ടൈമിലാണ് പിറന്നത്.
ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഗോൾ നേടാനാവാതെ പോയതാണ് ഇന്ത്യക്ക് വിനയായത്. തുടർന്നാണ് ഇബ്രാഹിം ഹുസ്സൈനിലൂടെ മാൽദീവ്സ് ഗോൾ നേടിയത്. തുടർന്ന് രണ്ടാം പകുതിയിൽ അൽ ഫസീറിലൂടെ മാൽദീവ്സ് ലീഡ് ഇരട്ടിയാക്കി വിജയത്തോടെ അടുത്തു. ഇഞ്ചുറി ടൈമിൽ സുമിത് പസിയിലൂടെ ഇന്ത്യ ഒരു ഗോൾ മടക്കിയെങ്കിലും സമനില ഗോൾ നേടനുള്ള സമയം ബാക്കി ഉണ്ടായിരുന്നില്ല.
2008ലും മാൽദീവ്സ് സാഫ് കപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് കിരീടം ചൂടിയിരുന്നു.
-Advertisement-