ഏഷ്യൻ കപ്പിൽ തായ്ലൻഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചപ്പോൾ താരമായത് മലയാളി താരമായ ആഷിഖ് കുരുണിയൻ ആണെന്ന് ഇന്ത്യയുടെ സൂപ്പർ സ്റ്റാർ ഛേത്രി. മത്സരത്തിലുടനീളം മികച്ച പ്രകടനം ആഷിഖ് പുറത്തെടുകയും ചെയ്തു എന്നും ഛേത്രി പറഞ്ഞു.
സ്ട്രൈക്കറുടെ പുറകിലായിട്ടാണ് ആഷിഖ് കളിച്ചത്, തനിക്ക് പരിചയമില്ലാത്ത സ്ഥാനത്ത് ആയിരുന്നിട്ടു കൂടി ആഷിഖ് മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ഛേത്രി പറഞ്ഞു. തായ്ലണ്ടിനെതിരെ ഛേത്രി നേടി രണ്ടു ഗോളുകൾക്ക് പിറകിലും ആഷിഖിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ഇന്ത്യയുടെ ആദ്യ ഗോൾ നേടിയ ഛേത്രിക്ക് പെനാൽറ്റി നേടി കൊടുത്തതും രണ്ടാമത്തെ ഗോളിന് വഴി ഒരുക്കിയതും ആഷിഖ് തന്നെ ആയിരുന്നു. മത്സരത്തിലുടനീളം കളി കാണാനെത്തിയ ഇന്ത്യൻ ആരാധകർ ആഷിഖിന്റെ പേരിൽ ചാന്റ് പാടുകയും ചെയ്തിരുന്നു.
-Advertisement-
PLEASE SELECT ASHIQ TO THE KERALA BLASTERS FOOTBALL TEAM.