കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായി ഇന്ത്യൻ നേവി. പെനാൾട്ടി ഷൂട്ടൗട്ടിൽ ഗോകുലം കേരള എഫ്സിയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ നേവി ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ സീസണിൽ ആദ്യ കിരീടം നേടാൻ ഇന്ത്യൻ നേവിക്ക് സാധിച്ചു. നിശ്ചിത സമയത് നേവിക്ക് വേണ്ടി ബ്രിട്ടോ, ഗോകുലത്തിനു വേണ്ടി സഭയേയും ഗോളടിച്ചപ്പോൾ മത്സരം പെനാൽറ്റിയിലേക്ക് നീണ്ടു.
പെനാൽറ്റിയിലും നാടകീയത അവസാനിച്ചില്ല. പെനാൾട്ടി ഷൂട്ടൗട്ടിൽ ഇരു ടീമുകളും ഒരോ കിക്ക് മിസ്സാക്കി 4-4 എന്നായതോടെ ഷൂട്ടൗട്ട് സഡൻ ഡത്തിലേക്ക് കടന്നു. ഗോകുലം ഗോൾ നഷ്ടപ്പെടുത്തിയതിനാൽ ഇന്ത്യൻ നേവി ചാമ്പ്യന്മാരായി.
-Advertisement-