കേരളത്തിന്റെ ചാമ്പ്യന്മാരായി ഗോകുലം കേരള എഫ്സി. കേരള പ്രീമിയർ ലീഗിൽ കെഎസ്‌ഇബിയെ പരാജയപ്പെടുത്തിയാണ് ഗോകുലം കിരീടം നേടിയത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ എസ് ഇ ബിയെ തോൽപ്പിച്ച് കൊണ്ടാണ് കെ പി എൽ കിരീടം ഗോകുലം സ്വന്തമാക്കിയത്. കെ എസ് ഇ ബിക്ക് വേണ്ടി രണ്ടാം പകുതിയിൽ വിഗ്നേഷ് ഗോളടിച്ചു.
എന്നാൽ വൈകാതെ തന്നെ ഗോകുലത്തിന്റെ നിംഷാദ് റോഷൻ ഗോൾ മടക്കി. ഇതേ തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് പോയി. ഇരു റീബൗണ്ട് ഗോളാക്കി മാറ്റി ഗണേഷ് ഗോകുലം കേരള എഫ്സിക്ക് കേരള പ്രീമിയർ ലീഗ് സ്വന്തമാക്കി നൽകി. ഇത് രണ്ടാം തവണയാണ് മലബാറിയൻസ് കേരള പ്രീമിയർ ലീഗ് നേടുന്നത്.
-Advertisement-