കൊറോണക്കെതിരെ ഒറ്റക്കെട്ടായി പോരാടാൻ ആഹ്വാനം ചെയ്ത് ജിങ്കൻ.
കൊറോണ വൈറസിനെതിരെ രാജ്യം ഒറ്റക്കെട്ടായി നിന്ന് പോരാടണം എന്ന് ബ്ലാസ്റ്റേഴ്സ് മുൻ നായകൻ സന്ദേശ് ജിങ്കൻ. ഇത് വളരെ വിഷമം പിടിച്ച കൊറോണ കാലമാണ്. ഇത് ഏറ്റവും പെട്ടെന്ന് മറികടക്കണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. അതിനു എല്ലാവരും ജാഗരൂപരാകേണ്ടതുണ്ടെന്ന് ജിങ്കൻ കൂട്ടിച്ചേർത്തു.
കൊറോണക്കാലം മാറി ഈ ലോകത്ത് സന്തോഷം ഉടൻ തിരികെ വരും എന്നും എല്ലാവരും സഹകരിക്കണം എന്നും കേരള ബ്ലാസ്റ്റേഴ്സ് താരം അഭ്യർഥിച്ചു. ഫുട്ബോൾ ലോകത്തെ ഒരുമിപ്പിക്കും എന്നാണ് തന്രെ വിശ്വാസം. വീണ്ടും തിങ്ങി നിറഞ്ഞ ഫുട്ബോൾ ഗ്യാലറികളും ആവേശമുള്ള ആരാധകരെയും ഒക്കെ തനിക്ക് കാണണം എന്നും ജിങ്കൻ പറഞ്ഞു. കഴിഞ്ഞ സീസണിൽ പരിക്ക് കാരണം കളഥിൽ നിന്നും ജിങ്കൻ വിട്ടു നിന്നിരുന്നു.
-Advertisement-