ആദ്യത്തെ കേരള ഡെർബി ഗോകുലം കേരളക്ക് സ്വന്തം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സിനെ ഗോകുലം കേരള എഫ്സി പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ ഗോകുലം 3–1ന് മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഗോകുലം ലീഡ് വര്‍ധിപ്പിച്ചു. ബ്ലാസ്റ്റേഴ്സ് രണ്ടുഗോളുകള്‍ മടക്കി.
അവസാനനിമിഷം വരെ സമനിലയ്ക്കായി പൊരുതിയെങ്കിലും ബ്ലാസ്റ്റേഴ്സിന് ലക്ഷ്യം കാണാനായില്ല. ബൗബ, ശ്രീക്കുട്ടൻ, ഹൈദ്രോം സിംഗ്, അഭിജിത്ത് എന്നിവർ ഗോകുലം കേരള എഫ്സിക്ക് വേണ്ടിയും ഇമാനുവൽ ജസ്റ്റിൻ, പ്രഭീർ ദാസ്, ലൂണ എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് വേണ്ടിയും ഗോളടിച്ചു.
-Advertisement-