മലബാറിലേക്കിറങ്ങാൻ കേരളാ ബ്ലാസ്റ്റേഴ്സ്, കണ്ണൂരില്‍ ഹോം ഗ്രൗണ്ട് ?

ഐഎസ്എല്ലിൽ ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോള്‍ ക്ലബായ കേരളാ ബ്ലാസ്റ്റേഴ്സ് കണ്ണൂരില്‍ പുതിയ സ്‌റ്റേഡിയം നിര്‍മിക്കാന്‍ ആലോചിക്കുന്നു.

കണ്ണൂര്‍ ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിന് സമീപത്ത് കിന്‍ഫ്രയുടെ അധീനതയില്‍ ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. ഈ സ്ഥലം വിട്ടുകിട്ടിയാല്‍ സ്റ്റേഡിയം നിര്‍മിക്കാനാണ് തീരുമാനം. ഇതിനാവശ്യമായ എല്ലാ ചെലവുകളും ക്ലബ്ബ് നേരിട്ട് വഹിക്കും. മലബാറില്‍ റിക്രൂട്ട്മെന്റ് ലക്ഷ്യമിട്ടുള്ള വിപുലമായ സ്‌റ്റേഡിയമാണ് കേരളാ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നത്. അധികൃതർക്ക് മുന്നില്‍ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ഇത്തരം നിര്‍ദ്ദേശം മുന്നോട്ടുവച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പലർക്കും താല്‍പര്യം ഉണ്ടെന്നാണ് അറിയുന്നത്. അനുകൂല നടപടി ഉണ്ടാകുമെന്ന് ഭരണകേന്ദ്രങ്ങളിൽ നിന്നും ഉറപ്പ് ലഭിച്ചതായാണറിവ്.

സ്‌റ്റേഡിയം നിര്‍മാണം പൂര്‍ത്തിയായാല്‍ ഹോം ഗ്രൗണ്ട് കൊച്ചിയില്‍ നിന്ന് കണ്ണൂരിലേക്ക് മാറ്റാനും ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ടാകുമെന്നാണ് സൂചന.നിലവില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്‌റ്റേഡിയമാണ് ബ്ലാസ് റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്.എല്‍കോ ഷട്ടോരി പരിശീലകനായ ബ്ലാസ്റ്റേഴ്സ് ഒക്ടോബര്‍ 20 ന് പുതിയ സീസണിലെ ആദ്യമത്സരത്തില്‍ എ ടി കെ കൊല്‍ക്കത്തയെ നേരിടും.

ക്ലബ്ബിന്റെ ഓ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലെ ഫോളോവേഴ്സിന്റെ എണ്ണം ഒരു ദശലക്ഷം കവിഞ്ഞത് ഈയിടെയാണ്.വീരേന്‍ ഡി സില്‍വയാണ് കേരള ബ്ലാസ്റ്റേഴ്സ് ക്ലബ്ബിന്റെ സി.ഇ.ഒ. കണ്ണൂരില്‍ കേരളാ ബ്ലാസ്റ്റേഴ്സ് പുതിയ സ്റ്റേഡിയം നിര്‍മിക്കാന്‍ ആലോചിക്കുന്നെന്ന വാര്‍ത്ത മലബാറിലെ കാല്‍പത് കളി പ്രേമികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here