ഐ.എസ്.എല്ലിന്റെ ആദ്യ മത്സരത്തിൽ എ.ടി.കെയെ കേരള ബ്ലാസ്റ്റേഴ്‌സ് തോൽപ്പിച്ചതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് അർഹിച്ച ജയമെന്ന് പറഞ്ഞു എ.ടി.കെ പരിശീലകൻ സ്റ്റീവ് കോപ്പൽ. കേരള ബ്ലാസ്റ്റേഴ്‌സ് എല്ലാ തരത്തിലും എ.ടി.കെയേക്കാൾ മികച്ച് നിന്നെന്നും എ.ടി.കെ ഇനിയും ഒരുപാടു മെച്ചപ്പെടാനുണ്ടെന്നും സ്റ്റീവ് കോപ്പൽ പറഞ്ഞു.
കേരള ബ്ലാസ്‌റ്റേഴ്‌സിനെ ആക്രമിക്കുന്നതിൽ എ.ടി.കെ താരങ്ങൾ പരാജയപ്പെട്ടെന്നും ഫ്രീ കിക്കുകളും കോർണറുകളും എടുക്കുന്നതിൽ എ.ടി.കെ താരങ്ങൾ മികവ് കാണിച്ചില്ലെന്നും കോപ്പലാശാൻ പറഞ്ഞു.
മത്സരത്തിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് ജയിച്ചിരുന്നു. രണ്ടാം പകുതിയിൽ കേരളത്തിന് വേണ്ടി റ്റെഹ് പൊപ്ലാനിക്കും ഹോനാവിചിമാണ് ഗോളുകൾ നേടിയത്.
-Advertisement-