ഐഎസ്എല്ലിലെ രണ്ടാം പോരാട്ടത്തിൽ ജെംഷദ്പുർ എഫ്സിയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുടെ ഗോളിലാണ് ഇന്ന് കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സ് ജയിച്ചത്. കളിയുടെ രണ്ടാം പകുതിയിലാണ് ഇന്നത്തെ വിജയ ഗോൾ പിറന്നത്. ലൂണയുടേയും ദിമിയുടേയും മികച്ച കളി വഴക്കമാണ് ഗോളിന് വഴിവെച്ചത്.
റഹ്നേഷിനെ കാഴ്ച്ചക്കാരനാക്കി കേരള ബ്ലാസ്റ്റേഴ്സ് കൊച്ചി കീഴടക്കി. രണ്ട് കളികളിൽ രണ്ട് ജയവുമായി മികച്ച ഫോമിലാണ് കേരള കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ. ഇനി ഐഎസ്എല്ലിൽ മുംബൈ സിറ്റിയാണ് മഞ്ഞപ്പടയുടെ അടുത്ത എതിരാളികൾ.
-Advertisement-