ആരാധകരേ ഞെട്ടാൻ തയ്യാറെടുത്തോളൂ, പ്രബീർ ദാസിനെ റാഞ്ചാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുന്നു. ബെംഗളൂരു എഫ്സിയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രബിർ ദാസിനെ റാഞ്ചുന്നത്. രണ്ട് കൊല്ലത്തെ കരാറിലാവും താരം കൊച്ചിയിൽ എത്തുക.
ഇതുവരെ 106 ഐഎസ്എൽ മത്സരങ്ങൾ കളിച്ചിട്ടുള്ള പ്രബീർ ദാസ് എടികെ മോഹൻ ബഗാനൊപ്പം 2 തവണ കിരീടം നേടിയിട്ടുണ്ട്. ബെംഗളൂരുവിനൊപ്പം ഡുറണ്ട് കപ്പും നേടി.
ബഗാനൊപ്പം ഐ ലീഗും ഫെഡറേഷൻ കപ്പും സ്വന്തമാക്കുകയും ചെയ്തിരുന്നു.
-Advertisement-