കേരള ബ്ലാസ്റ്റേഴ്സ് മാപ്പ് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ക്ലബ് ഇന്ന് പരസ്യമായി മാപ്പു പറഞ്ഞു. കേരള പരിശീലകന് ഇവാന് വുകമാനോവിചും പരസ്യമായി മാപ്പു പറയണം എന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ വിധി അംഗീകരിച്ചാണ് ക്ലബും കോച്ചും ഇന്ന് പരസ്യമായി മാപ്പു പറഞ്ഞത്.
പരസ്യമായി മാപ്പ് പറഞ്ഞില്ലെങ്കിൽ ക്ലബ്ബും കോച്ചും കൂടുതൽ പിഴ അടക്കേണ്ടി വന്നേനെ. പരസ്യമായി എന്നും മാപ്പു പറഞ്ഞില്ലങ്കില്‍ പിഴ ആറ് കോടി രൂപ ആക്കി ഉയരുമായിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നടത്തുന്ന ടൂര്‍ണമെന്റുകളില്‍ നിന്ന് 10 മത്സരങ്ങളുടെ വിലക്കാണ് ഇപ്പോള്‍ ഉള്ളത്. ഒപ്പം അഞ്ച് ലക്ഷം രൂപ പിഴയും ഉണ്ട്. മാപ്പില്ലെങ്കിൽ പത്ത് ലക്ഷം അടക്കണ്ടതായി വന്നേനെ.
-Advertisement-