കേരള ബ്ലാസ്റ്റേഴ്സുമായുള്ള കരാർ പുതുക്കി പ്രശാന്ത്

ഇരുപത്തി മൂന്നുകാരനായ പ്രശാന്ത് കറുത്തടത്കുനിയുമായുള്ള കരാർ രണ്ട് വർഷത്തേക്ക് കൂടി പുതുക്കിയതായി കേരള ബ്ലാസ്റ്റേഴ്‌സ് സന്തോഷപൂർവ്വം അറിയിച്ചു . ഐഎസ്എൽ ഏഴാം സീസണിൽ ടീമിന്റെ ഭാഗമാണ് കോഴിക്കോട് സ്വദേശിയായ ഈ വിങ്ങർ. അത്ലറ്റിക്സിൽ ഓട്ടക്കാരനായി തുടങ്ങിയ പ്രശാന്ത് ഫുട്ബോളിൽ ആരംഭം കുറിച്ചത് 2008ൽ ആണ്. അണ്ടർ 14 വിഭാഗത്തിൽ കേരളത്തിനെ പ്രതിനിധീകരിച്ചു. ശേഷം എഐഐഎഫ് റീജ്യണൽ അക്കാഡമിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2016ലാണ് ഈ വലം കാൽ മധ്യനിരക്കാരൻ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടത്. ശേഷം ചെന്നൈ സിറ്റി എഫ്സി ക്ലബിലേക് ലോണിൽ പോയി കളിക്കുകയും ചെയ്തു അവരുടെ ആദ്യ ടീമിൽ കളിച്ച് പരിചയ സമ്പത്ത് നേടി. കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധയാകർഷിച്ചു. വിങ്ങിൽ 12 മൽസരങ്ങൾ കെബിഎഫ്സിക്ക് വേണ്ടി കളിച്ചു കൂടാതെ എഫ്സി ഗോവയ്ക്ക് എതിരായ നിർണായക മത്സരത്തിൽ ഗോൾ അവസരമൊരുക്കി.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here