മഞ്ഞ് തേടി കേരള ബ്ലാസ്റ്റേഴ്സ്. പ്രീ സീസണിനായി സെർബിയയും കാശ്മീരും കേരള ബ്ലാസ്റ്റേഴ്സ് പരിഗണിക്കുന്നു. സെർബിയയിലോ കാശ്മീരിലോ പ്രീ സീസൺ നടത്തനാണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഐഎസ്എൽ നടക്ക്കുന്ന ഗോവയിൽ വെച്ച് പ്രീസീസൺ നടത്താൻ കേരള ബ്ലാസ്റ്റേഴ്സ് തയ്യാറെടുക്കുന്നു എന്ന രീതിയിൽ വാർത്തകൾ വന്നിരുന്നു.
എന്നാൽ സെർബിയയോ കാശ്മീരോ ആകും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ ചോയിസെന്നാണ് പുറത്ത് വരുന്ന വിവരം. കഴിഞ്ഞ തവണ വിദേശത്തേക്ക് പറന്ന് നാണംകെട്ട് പ്രീ സീസൺ ഇല്ലാതെ മടങ്ങിയ ബ്ലാസ്റ്റേഴ്സിനെ ആരാധകർ മറന്ന് കാണില്ല. ഇത്തവണ പ്രീ സീസൺ ഗംഭീരമാക്കി ശക്തമായ ടീമിനെ ഇറക്കാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം.
-Advertisement-