കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരത്തെ തേടുന്നു‍, ഓസ്ട്രേലിയക്കാരൻ കൊച്ചിയിലേക്കില്ല

കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഏറെ ആഘോഷിച്ച മറ്റൊരു ട്രാൻസ്ഫറും നടക്കാതെ പോകുന്നു. ഓസ്ട്രേലിയക്കാരൻ ഡൈലൻ മക്ഗോവനുമായുള്ള ചർച്ചകൾ പരാജയപ്പെട്ടിരിക്കുകയാണ് . പ്രതിരോധതാരം എന്തായാലും കൊച്ചിയിലേക്കില്ല എന്നാണ് റിപ്പോർട്ടുകൾ. അതിനാൽ
ഇപ്പോൾ
കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരത്തെ തേടുകയാണ്.

ഓസ്ട്രേലിയൻ ദേശീയ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു ഡിലൻ മഗ്കോവൻ. 29 വയസുള്ള ഡൈലൻ വെസ്റ്റേൺ സിഡ്നി വാണ്ടററേഴ്സിന് വേണ്ടിയാണ് ബൂട്ടണിഞ്ഞിരുന്നത്. കഴിഞ്ഞ സീസണിൽ പാഴായ വിദേശ താരങ്ങളടക്കം എല്ലാവരെയും ഒഴിവാക്കി പുതിയ ടീമുമായി ഇറങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലാൻ. എന്നാൽ ആദ്യ ട്രാൻസ്ഫർ ശ്രമം തന്നെ പണി പാളിയിരീക്കുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here