കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണിനായുള്ള ഹോം കിറ്റ് അവതരിപ്പിച്ചു. കേരളത്തിനോടുള്ള ആദര സൂചകമായാണ് ക്ലബിന്റെ പതിവ് മഞ്ഞ, നീല നിറങ്ങളിലുള്ള പുതിയ ജേഴ്‌സി. മലയാളികളുടെ ദൈനംദിന ജീവിതത്തില്‍ കാണുന്ന ചക്ക, ബനാന ചിപ്‌സ്, ബനാന ഫ്രിറ്റേഴ്‌സ്, വിഷുക്കണി പൂക്കള്‍ തുടങ്ങി നിരവധി പരമ്പരാഗത ഘടകങ്ങളുടെ, കാതലായ സവിശേഷമായ മഞ്ഞ നിറവര്‍ണത്തിലൂടെ, സംസ്ഥാനത്തിന്റെ സംസ്‌ക്കാരത്തെയാണ് കിറ്റ് ആഘോഷിക്കുന്നത്. പരമ്പരാഗത സെറ്റ് മുണ്ടിനെ അല്ലെങ്കില്‍ സാരിയുടെ കരയെ പ്രതിനിധീകരിക്കുന്നതാണ് ജേഴ്‌സിയുടെ വീതിയിലുള്ള സമാന്തര രേഖകള്‍. മൊത്തത്തില്‍, ജേഴ്‌സി ധരിക്കുമ്പോള്‍ ടീം അംഗങ്ങള്‍ക്കും ടീം ആരാധകര്‍ക്കും എവിടെയിരുന്നാലും കേരളീയത്വം അനുഭവപ്പെടുന്ന രീതിയിലാണ് കിറ്റ് അടയാളപ്പെടുത്തിയിരിക്കുന്നത്.
വരും സീസണിനായുള്ള ക്ലബ്ബിന്റെ എവേ കിറ്റും കഴിഞ്ഞ ആഴ്ച പുറത്തിറക്കിയിരുന്നു. മകുടം, ആന, ക്ലബ്ബിന്റെ ബാഡ്ജ്, കേരള സംസ്ഥാനം തുടങ്ങി ആരാധകരില്‍ ആവേശം ജനിപ്പിക്കുന്ന എല്ലാ ഘടകങ്ങളും ഉള്‍ക്കൊള്ളിച്ച് കൃത്യതയോടെ നെയ്‌തെടുത്ത ജേഴ്‌സിയില്‍ ഓരോ ഡിസൈനിലും നീലനിറത്തെ പ്രതിധ്വനിപ്പിക്കുന്ന ഒരു സവിശേഷതയുമുണ്ട്. ബാഡ്ജ് ധരിക്കുമ്പോള്‍ ടീമിനും ആരാധകര്‍ക്കും അഭിമാനേബാധം പകരുന്നതിനുള്ള ഒരു സമകാലിക വശ്യതയോടെയാണ് ഡിസൈന്‍ ക്യൂറേറ്റ് ചെയ്തത്.