കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ മതിൽ കൊച്ചിയിലെത്തി. ആറരയടിക്കാരൻ ബോസ്നിയൻ താരമാണ് ആരാധകർക്ക് സർപ്രൈസ് നൽകി ടീമിൽ എത്തിയത്. മുൻ ചെന്നൈയിൻ എഫ്സി പ്രതിരോധതാരം ഇനസ് സിപോവിചാണ് ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഈ സീസ്സ്ണിൽ എത്തുന്ന രണ്ടാം വിദേശ താരമായത്. കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി ഇന്ത്യൻ സൂപ്പർ ലീഗിൽ സിപോവിച്ച് കളിച്ചു. ഉറൂഗ്വെയിൽ നിന്നെത്തിയ അഡ്രിയാൻ ലൂണക്ക് പിന്നാലെയാണ് സിപോവിച്ച് കൊച്ചിയിലെത്തിയത്.
-Advertisement-