കേരള ബ്ലസ്റ്റേഴ്സ് മരണമാസ്സ്. വീണ്ടുമൊരു സർപ്രൈസ് സൈനിംഗുമായി കേരള ബ്ലാസ്റ്റേഴ്സ്. കേരള ബ്ലാസ്റ്റേഴ്സിലേക്ക് അർജന്റീനിയൻ സ്ട്രൈക്കർ ജോർഗെ പെരേര ഡയസ് എത്തി. ഒരു വർഷത്തെ കരാറിലാണ് ഈ സൂപ്പർ സ്ട്രൈക്കർ കൊച്ചിയിൽ എത്തുന്നത്. നിലവിൽ ലൂണ, ഇനസ് സിപോവിച് എന്നിവരെ മഞ്ഞപ്പടയിൽ എത്തിച്ച് കഴിഞ്ഞു കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ്. മൂന്നാം വിദേശ സൈനിംഗായിട്ടാവും ഈ അർജന്റീനിയൻ താരം കേരളത്തിലെത്തുന്നത്.
ഇതിന് മുൻപ് അർജന്റീനൻ ക്ലബായ പ്ലാറ്റെൻസിലാണ് പെരേര ഡയസ് കളിച്ചത്. ചിലി, ബൊളീവിയ, മെക്സിക്കോ എന്നീ രാജ്യങ്ങളിലും താരം കളിച്ചിട്ടുണ്ട്. മലേഷ്യൻ ക്ലബായ ജോഹർ തസിമിനൊപ്പം നാലു വർഷത്തോളം കളിച്ചിരുന്നു. ജോഹറിനു വേണ്ടി ഒരു സീസണിൽ 30 ഗോളുകൾ അടിച്ച് റെക്കോർഡിടാൻ പെരേരയ്ക്ക് ആയിരുന്നു. ഐഎസ്എല്ലിൽ അർജന്റീനിയൻ സ്ട്രൈക്കർ ഗോൾ മഴ പെയ്യിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.