കേരള ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കാൻ മലയാളി യുവസംരംഭകൻ. നിമഗഡ പ്രസാദിൽ നിന്നും ഭൂരിഭാഗം ഓഫറുകൾ വാങ്ങി മഞ്ഞപ്പട മലയാളിയുടെ ഉടമസ്ഥതയിലേക്ക് വരുത്താനാണ് ശ്രമം. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു യുവസംരംഭകനാണ് ബ്ലാസ്റ്റേഴ്സിന്റെ ഉടമയാകാൻ പോകുന്നത്. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ചു ക്ലബ്ബിന്റെ ഭൂരിഭാഗം ഓഹരികളും ഇദ്ദേഹത്തിന്റെ പേരിലാകും.
ഇതുവരെ ആന്ധ്രാ സ്വദേശിയായ നിമഗഡ പ്രസാദിന്റെ നേതൃത്വത്തിലുള്ള magnum സ്പോർട്സ് ലിമിറ്റഡിനായിരുന്നു കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഓണർഷിപ്പ്. ഈ കൈമാറ്റം നടക്കുന്നതോടുകൂടി കേരളാ ബ്ലാസ്റ്റേഴ്‌സ് അടിമുടി ഒരു മലയാളി ടീമാകും. ഏറെ വൈകാതെ ഈ മലയാളി കണക്ഷനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വരും.
-Advertisement-