യൂറോപ്പിലേക്ക് പറക്കാൻ ഒരുങ്ങി
സന്ദേശ് ജിങ്കൻ. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ എടികെ വിട്ടാണ് ജിങ്കൻ യൂറോപ്പിലേക്ക് പറക്കുക. ഗ്രീസ്, ക്രൊയേഷ്യ, ഓസ്ട്രിയ എന്നീ രാജ്യങ്ങളിലെ ക്ലബുകളിൽ നിന്നുമാണ് ജിങ്കന് വിളി എത്തിയിരിക്കുന്നത്. അവസാന തീരുമാനം ഒന്നുമായിട്ടില്ല. എന്നാലും കുറെ നാളായുള്ള ജിങ്കൻറെ സ്വപ്നമാണ് പൂവണിയാൻ പോകുന്നത്.
ATK യുമായി കരാർ നിലവിലുണ്ടെങ്കിലും യൂറോപ്പിൽ നിന്നും വിളിയെത്തിയാൽ ക്ലബ് വിടാമെന്ന് കരാറിൽ വ്യവസ്ഥയുള്ളതിനാൽ ജിങ്കന് യൂറോപ്പിൽ ലീഗ് കളിക്കാൻ സാധിക്കും. കഴിഞ്ഞ സീസണിലെ മികച്ച ഫുട്ബോൾ താരമായി തിരഞ്ഞെടുക്കപ്പെട്ട ജിങ്കൻ നീണ്ട കാലമായി യൂറോപ്പിൽ കളിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നു. കേരള ബ്ലാസ്റ്റേഴ്സിലുടെയാണ് സന്ദേശ് ജിങ്കൻ ഇന്ത്യൻ ഫുട്ബോളിൽ സ്വന്തമായൊരു ഇടം നേടിയെടുത്തത്.
-Advertisement-