ഇന്ത്യൻ സൂപ്പർ ലീഗ് എന്ന ഫുട്ബോൾ മാമാങ്കം ആരംഭിക്കാൻ ഇനി നാല് ദിവസം ബാക്കി നിൽകെ ടൂർണമെന്റിനോട് മുഖം തിരിച്ച് ബ്രോഡ്കാസ്റ്റിംഗ് പാർട്ട്ണറായ സ്റ്റാർ സ്പോർട്സ്. ഐഎസ്എല്ലിന് നാല് ദിവസം മാത്രമാണുള്ളതെങ്കിലും യാതൊരു വിധ ഫുട്ബോൾ പ്രോഗ്രാമുകളും കാണിക്കുന്നില്ല. ഇപ്പളും ഐപിഎൽ പുനർസംപ്രേഷണം മാത്രമാണ് സ്റ്റാർ സ്പോർട്സ് ചാനലുകളിൽ ഉള്ളൂ. ‘ഫുട്ബോൾ ഫാൻ എക്സിസ്റ്റ്സ്’ (ഫുട്ബോൾ ആരാധകൻ ജീവിച്ചിരിപ്പുണ്ട്) എന്ന ക്യാമ്പയിനാണ് കലിപ്പിലായ ഫാൻസ് ആരംഭിച്ചിരിക്കുന്നത്.
ഹോക്കിക്കും കബഡിക്കും പോലും കിട്ടുന്ന പ്രയോരിറ്റി പോലും ഇപ്പോൾ ഫുട്ബോളിന് ഇല്ലെന്നാണ് ഫാൻസ് പറയുന്നത്. ഫുട്ബോളിനായി തുടങ്ങിയ സ്റ്റാർ സ്പോർട്സ് 3 ഇപ്പോൾ ക്രിക്കറ്റ് മത്സരം മാത്രം കാണിക്കുകയാണ്. ഗോവയിൽ എടികെ മോഹൻബഗാൻ – കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിലൂടെയാണ് ഐഎസ്എൽ ആരംഭിക്കുന്നത്.
-Advertisement-