കേരള ബ്ലാസ്റ്റേഴ്സ് ഗോകുലം താരത്തെ റാഞ്ചി

യുവതാരം വിന്‍സി ബരേറ്റയെ ടീമിലെത്തിച്ചതായി സന്തോഷപൂര്‍വം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മൂന്നു വര്‍ഷ കരാറില്‍ 2024 വരെ താരം ക്ലബ്ബില്‍ തുടരും. കെബിഎഫ്‌സിയില്‍ ചേരുന്നതിന് മുമ്പ് ഗോകുലം കേരള എഫ്‌സി താരമായിരുന്നു ഈ യുവ വിങര്‍.

21കാരനായ ഗോവന്‍ താരം, ഡെംപോ എസ്‌സി അക്കാദമിയിലൂടെയാണ് ഔദ്യോഗിക കളിജീവിതം തുടങ്ങിയത്. ക്ലബ്ബിനായി അണ്ടര്‍-18 ഡിവിഷനിലും കളിച്ചു. 2017ല്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ്‌സി ഗോവയുടെ റിസര്‍വ് ടീമുമായാണ് ആദ്യ സീനിയര്‍ കരാര്‍ ഒപ്പുവച്ചത്. മൂന്നു വര്‍ഷം ക്ലബ്ബിനായി പന്തുതട്ടി. 2018-19 സീസണില്‍ ഗോവ പ്രൊഫഷണല്‍ ലീഗിനുള്ള ക്ലബ്ബിന്റെ ആദ്യ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട താരം കിരീടവിജയത്തിലും പങ്കാളിയായി.

ആഭ്യന്തര ലീഗിലും ഐലീഗ് രണ്ടാം ഡിവിഷനിലും 17 തവണ ക്ലബ്ബിന്റെ ജഴ്‌സിയണിഞ്ഞു. ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതിന് മുമ്പ്, 2020ല്‍ ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്‌സിയില്‍ ഒരു സീസണ്‍ ചെലവഴിച്ച് 13 മത്സരങ്ങളില്‍ ബൂട്ടണിയുകയും ചെയ്തു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here