ഗോകുലം കേരള എഫ് സി ട്രാവു എഫ് സിയുടെ മിഡ്‌ഫീൽഡർ കൃഷ്ണനന്ദയുമായി കരാറിലെത്തി. കഴിഞ്ഞ രണ്ടുവർഷവും മണിപ്പൂർ ക്ലബായ ട്രാവു എഫ് സിക്കു വേണ്ടി ഐ ലീഗ് കളിച്ചിട്ടുണ്ട് ഇരുപത്തിയഞ്ചു വയസുള്ള കൃഷ്നാനന്ദ.
മണിപ്പുർ ക്ലബ്ബിനു വേണ്ടി കൃഷ്ണാനന്ദ വലതു-ഇടതു വിങ്ങുകളിലും, മധ്യനിരയിലും ഒരുപോലെ തിളങ്ങിയിട്ടുണ്ട്. കൂടാതെ രണ്ടു സീസണിൽ മൂന്നു ഗോളും രണ്ടു അസിസ്റ്റും നേടിയിട്ടുണ്ട്. ഗോകുലത്തിന്റെ ഇറ്റാലിയൻ പരിശീലകൻ വിൻസെൻസോ ആൽബർട്ടോ അന്നീസയുടെ ആക്രമണ ഫുട്ബോളിന് അനിയോജ്യമായ കളിക്കാരനാണ് കൃഷ്ണാനന്ദ.
-Advertisement-