കേരള ബ്ലാസ്റ്റേഴ്സിലേക്കല്ല- കേരള യുണൈറ്റഡിലേക്ക് ബിനോ ജോർജ്ജ് വരുന്നു. ഗോകുലം കേരള എഫ്സിയുടെ ടെക്നിക്കൽ ഡയറക്ടർ സ്ഥാനമൊഴിഞ്ഞ ബിനോ ജോർജ്ജ് ഐ ലീഗ് സെക്കന്റ് ഡിവിഷൻ ടീമായ കേരള യുണൈറ്റഡിലേക്കാണ് വരുന്നത്. ഏറെ വൈകാതെ തന്നെ കേരള യുണൈറ്റഡ് ബിനോ ജോർജ്ജ് പരിശീലകനായി എത്തുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഗോകുലം കേരള എഫ്സിയെ ദേശീയ തലത്തിൽ ശ്രദ്ധേയരാക്കിയതിൽ മുഖ്യപങ്ക് വഹിച്ചത് ബിനോ ജോർജ്ജാണ്. ഐലീഗും ഡ്യൂറന്റ് കപ്പും വനിതാ കിരീടവും നേടി ഇന്ത്യൻ ഫുട്ബോളിലെ സജീവ സാന്നിധ്യമാണ് ഗോകുലം. ഷെഫീൽഡ് യുണൈറ്റഡിന്റെ ഉടമകളുടെ കീഴിൽ കേരള യുണൈറ്റഡ് കേരള ഫുട്ബോളിൽ സജീവമാകാൻ ഒരുങ്ങുകയാണ്. അടുത്ത സീസൺ ഐ ലീഗ് സെക്കന്റ് ഡിവിഷനിൽ കേരള യുണൈറ്റഡ് ഇറങ്ങും.
-Advertisement-