ഫ്രഞ്ച് ലീഗിൽ തരംഗമായിരുന്ന പ്രതിരോധ താരം ബക്കരി കോനെയെ കേരള ബ്ലാസ്റ്റേഴ്സ്. ആഫ്രിക്കൻ ദേശീയ ടീം ആയ ബുർകിനോ ഫാസോക്കു വേണ്ടി 81 മത്സരങ്ങളിൽ ബകരി കോനെ ബൂട്ടണിഞ്ഞിട്ടുണ്ട്.
ഫ്രാൻസ് ക്ലബ്ബ് ഒളിമ്പിക് ലിയോണിന് വേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്. ഫ്രഞ്ച് ലീഗിൽ നൂറിലധികം മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്.
വലിയ അനുഭവ സമ്പത്തുമായെത്തുന്ന ഈ പ്രതിരോധ താരം കേരള ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്യുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഗുയിഗാമ്പ് എഫ്സിയിലും ലിയോണിലും കളിച്ച കോനെ രണ്ട് തവണ ചാമ്പ്യൻസ് ലീഗിലും ഗോളടിച്ചിട്ടുണ്ട്. ലാ ലിഗയിൽ മലാഗ എഫ്സിക്കും റഷ്യൻ ക്ലബ്ബായ ആഴ്സണൽ ടുളക് വേണ്ടിയും ബകരി കോനെ കളിച്ചിട്ടുണ്ട്.
-Advertisement-