മധ്യ നിരക്ക് ശക്തി പകരാൻ കേരള ബ്ലാസ്റ്റേഴ്സിൽ വിദേശ താരമെത്തി

കേരള ബ്ലാസ്റ്റേഴ്സിന്റെ മധ്യ നിരക്ക് ശക്തിപകരാൻ സെർബിയയിൽ നിന്ന് വിദേശ താരമെത്തി.  സെർബിയയിൽ നിന്നുള്ള മിഡ്‌ഫീൽഡർ നിക്കോള ക്രമറിച്ച് ആണ് അഹമ്മദാബാദിൽ ഉള്ള കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തിയത്.

26കാരനായ ഈ താരം കൂടി എത്തുന്നതോടെ കേരള ബ്ലാസ്റ്റേഴ്സിലെ സെർബിയൻ താരങ്ങളുടെ എണ്ണം മൂന്നാവും.  കഴിഞ്ഞ സീസണിൽ ടീമിലുണ്ടായിരുന്ന ലാകിച്ച് പെസിച്ചും സ്ലാവിസ സ്‌റ്റോഹനോവിച്ചിമാണ് മറ്റു സെർബിയൻ താരങ്ങൾ. 

സെർബിയയുടെ യുവടീമുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ബോക്സ് ട്ടോ ബോക്സ് മിഡ്‌ഫീൽഡർ ആയിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് നിരയിലേക്ക് വരുന്നത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് മധ്യ നിരയിൽ ഒരു ബോക്സ് ട്ടോ ബോക്സ് മിഡ്‌ഫീൽഡർ ഇല്ലാത്തത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here