കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശതാരത്തെ എത്തിക്കുന്നു. ആസ്ട്രേലിയൻ താരം ജ്ജോർദാൻ എൽസിയെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയിലെത്തിക്കുന്നത്. ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയ്ക്കാണ് ബ്ലാസ്റ്റേഴ്സിന്റെ സൈനിംഗ്. വിദേശ താര ക്വോട്ടയും ഏഷ്യൻ ക്വോട്ടായും ഒന്നിച്ച് പൂർത്തിയാക്കാനുള്ള ശ്രമമാണ് മഞ്ഞപ്പട നടത്തുന്നത്.
ഓസ്ട്രേലിയൻ യുവ സെന്റർ ബാക്ക് ജോർദാൻ എൽസിയുടെ വരവ് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശവാകും. സിംബാബ്വെ വാറിയർ കോസ്റ്റയ്ക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സിൽ ഇതിഹാസം രചിക്കാനാണ് ജോർദാന്റെ വരവ്. 26കാരനായ ജോർദാൻ ഇപ്പോൾ അഡ്ലൈഡ് യുണൈറ്റഡ് താരമാാണ്. 6വർഷത്തിലധികമായി അഡ്ലൈടിന്റെ താരമാണിദ്ദേഹം.
-Advertisement-