ഐഎസ്എല്ലിൽ വിജയക്കുതിപ്പ് തുടരാൻ കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരു എഫ്സിക്കെതിരെ ഇന്നിറങ്ങും. ടീമിലെ കോവിഡ് -19 പോസിറ്റീവ് കേസുകളുടെ സാന്നിധ്യം മൂലം 17 ദിവസത്തെ നിർബന്ധിത ഇടവേളയ്ക്ക് ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ജനുവരി 12 ന് ഒഡീഷ എഫ്സിക്കെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് അവസാന മത്സരം കളിച്ചത്. മത്സരം നിഷു കുമാറിന്റെയും ഹർമൻജോത് ഖബ്രയുടെയും ഗോളിൽ 0-2ന് ബ്ലാസ്റ്റേഴ്സ് വിജയിച്ചു.
Kerala Blasters; Gill, Khabra, Leskovic, Hormipam, , Nishu, Jeakson, Putea, Sahal, Luna, Diaz, Vasques
-Advertisement-