ലൈഫ് മിഷൻ പദ്ധതി അഴിമതി, അന്വേഷണ പരിധിയിൽ കേരള ബ്ലാസ്റ്റേഴ്സും

കേരള ബ്ലാസ്റ്റേഴ്സ് ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണ പരിധിയിൽ. അന്വേഷണ ഏജൻസികൾ യൂണിടാക് ബിൽഡേഴ്സുമായുള്ള ഇടപാടുകൾ അന്വേഷിക്കുന്നതിനിടെയാണ് കേരള ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം പുറത്ത് വന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ലീവ് പാർട്ട്ണേഴ്സ് ആയിരുന്നു യൂണിടാക് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് റെഡ്ക്രസന്റുമായി കരാർ ഒപ്പിടുന്നതിന് തൊട്ടുമുമ്പുള്ള വർഷം ബ്ലാസ്റ്റേഴ്‌സിന്റെ സ്പോൺസർമാരിൽ യൂണിടാക്കിന്റെ പേര് കണ്ടെത്തിയത്.

https://www.facebook.com/unitacbuilderskochi/videos/868895326647474/

എത്ര രൂപയുടെ ഇടപാടാണ് നടന്നതെന്ന് വിവരം ലഭ്യമായിട്ടില്ല. ഇന്ത്യൻ സൂപ്പർ ലീഗിലെ ടീമായ കേരള
ബ്ലാസ്റ്റേഴ്‌സിനെ സ്പോൺസർ ചെയ്യാൻ മാത്രം ആസ്ഥി യൂണിടാകിനുണ്ടായിരുന്നോ എന്ന സംശയവും ഉയർന്നിരുന്നു. ആ സീസണിന് പിന്നാലെ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഉടമകളും മാറിയിരുന്നു. കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളേയും ഉൾപ്പെടുത്തി ഒരു പരസ്യചിത്രം യൂണിടാക് നിർമ്മിച്ചിരുന്നു. സികെ വിനീതും സന്ദേശ് ജിങ്കനും അടക്കമുള്ള മുൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ വീഡിയോയിലുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here