കേരള ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഓ വരുണിനെ പുറത്താക്കിയെന്ന വാർത്തകൾക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സി.ഇ.ഓയായി മുൻ സ്റ്റാർ സ്പോർട്സ് മേധാവി നിതിൻ കുക്രെജയെ നിയമിച്ചതായി റിപ്പോർട്ടുകൾ. സ്റ്റാർ സ്പോർട്സിനെ ഇന്ത്യയിലെ മികച്ച സ്പോർട്സ് ചാനൽ ആക്കിയത് നിതിൻ കുക്രെജ ആയിരുന്നു. സ്റ്ററിലെ അനുഭവ സമ്പത്ത് കേരള ബ്ലാസ്റ്റേഴ്സിന് മുതൽകൂട്ടാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഐ.പി.എൽ, ഇന്ത്യൻ സൂപ്പർ ലീഗ്, പ്രൊ കബഡി, ഹോക്കി ഇന്ത്യ ലീഗ് തുടങ്ങിയവയുടെ സ്റ്റാർ സ്പോർട്സ് പങ്കാളിത്തത്തിന് പിന്നിൽ നിതിൻ കുക്രെജയായിരുന്നു. 2007ൽ സ്റ്റാർ സ്പോർട്സിൽ ബിസിനസ് ഡെവലൊപ്മെന്റ് ഓഫീസർ ആയി ചേർന്ന നിതിൻ കുക്രെജ 2016ലാണ് സ്റ്റാർ സ്പോർട്സിൽ നിന്ന് രാജി വെക്കുന്നത്.
ഏഷ്യാനെറ്റ് പോലെയുള്ള ചാനലുകളെ സ്റ്റാർ സ്പോർട്സിന്റെ ഭാഗമാക്കിയതും പ്രാദേശിക ഭാഷകളിൽ സ്പോർട്സ് സംപ്രേഷണം ആരംഭിച്ചതും നിതിൻ കുക്രെജയുടെ സമയത്താണ്.