ആരാധകർക്ക് ആവേശമായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും

ആരാധകരുടെ ആവേശമായി ഐ.എസ്.എല്ലിന്റെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. ചിരവൈരികളായ എ.ടി.കെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. എ.ടി.കെയുടെ സ്വന്തം ഗ്രൗണ്ടായ സാൾട് ലേക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. മുൻ കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനായിരുന്ന സ്റ്റീവ് കോപ്പൽ ആണ് എ.ടി.കെയുടെ പരിശീലകൻ.

കഴിഞ്ഞ സീസണിൽ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാനാവാതെ പോയ രണ്ടു ടീമുകളായത് കൊണ്ട് തന്നെ ജയത്തോടെ സീസൺ തുടങ്ങാനാവും ഇരു ടീമുകളുടെയും ശ്രമം. 

പേപ്പറിൽ എ.ടി.കെയാണ് കരുത്തരെങ്കിലും സന്തുലിതമായ ടീമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെത്. മാർക്വീ താരമില്ലാതെ ഒരുപോലെ കളിക്കുന്ന ഒരു പറ്റം താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ. വിലക്ക് മൂലം അനസ് എടത്തൊടിക കാളികാത്തത് കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാവുമെങ്കിലും സന്ദേശ് ജിങ്കന്റെ നേതൃത്വത്തിൽ ഉള്ള പ്രതിരോധ നിര മികവ് കാട്ടുമെന്ന് പ്രതീക്ഷിക്കാം.

അതെ സമയം ഐ.എസ്.എല്ലിൽ മികവ് കാട്ടിയ ഒരു പറ്റം വിദേശ താരങ്ങളുമായാണ് എ.ടി.കെ ഇന്നിറങ്ങുന്നത്. മത്സരം ഇന്ന് വൈകിട്ട് 7.30ന് സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവിസിലും ഹോട്ടസ്റ്ററിലും കാണാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here