കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് വിലക്കോ അതോ തരം താഴ്ത്തലോ എന്ന കാര്യം ഇന്നത്തെ AIFF യോഗത്തിന് ശേഷം അറിയാം. റഫറിയെ വിലക്കണം, കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു മത്സരം വീണ്ടും നടത്തണം എന്നീ ആവശ്യങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് AIFF നോട് ഉന്നയിച്ചിരുന്നു. ബെംഗളൂരുവും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിന് മുന്നീടിയായി ഈ തീരുമാനം എടുക്കനാണ് AIFFനോട് കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടത്. മത്സരം വീണ്ടും നടത്താനുള്ള സാധ്യതകൾ വിദൂരമാണെന്നാണ് ഫുട്ബോൾ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
കേരള ബ്ലാസ്‌റ്റേഴ്‌സിന് പിഴയിടാനുള്ള സാഹചര്യമാണ് ഇപ്പോളുള്ളത്. കളി പൂര്‍ത്തിയാക്കാതെ കളം വിട്ടതിന് കടുത്ത നടപടി വരാനാണ് സാധ്യത. കേരള ബ്ലാസ്‌റ്റേഴ്‌സിന് പിഴ ചുമത്താനുള്ള അധികാരം ഐഎസ്‌എല്‍ ഒഫീഷ്യൽസിനുണ്ട്. ഐഎസ്‌എല്ലില്‍ നിന്ന് വിലക്കാനും സാധ്യതയുണ്ട്. ഇനി കേരള ബ്ലാസ്റ്റേഴ്സിനെ അടുത്ത സീസണിലേക്ക് വിലക്കാനും നിയമമുണ്ട്. അതിന് പുറമേ സെക്കന്‍ഡ് ഡിവിഷനിലേക്ക് തരം താഴ്ത്തുകയോ അല്ലെങ്കിൽ പോയന്റ് ഡിഡക്ഷൻ ചെയ്യാനുള്ള സാധ്യതയുമുണ്ട്.