റഫറിയെ വിലക്കണം, കേരള ബ്ലാസ്റ്റേഴ്സ് – ബെംഗളൂരു മത്സരം വീണ്ടും നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ഛ് കേരള ബ്ലാസ്റ്റേഴ്സ്. AIFF നോടാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ബെംഗളൂരുവും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിന് മുന്നീടിയായി ഈ തീരുമാനം എടുക്കനാണ് AIFFനോട് കേരള ബ്ലാസ്റ്റേഴ്സ് ആവശ്യപ്പെട്ടത്.
റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കാൻ ശക്തമായ വാദവും കേരള ബ്ലാസ്റ്റേഴ്സ് ഉന്നയിച്ചിട്ടുണ്ട്. ബെംഗളൂരുവുമായുള്ള കളിയിൽ വിവാദ ഫ്രീ കിക്ക് ഗോളിൽ പ്രതിഷേധിച്ച് കോച്ച് ഇവാന്റെ നിർദ്ദേശമനുസരിച്ച് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ കളം വിട്ടിരുന്നു. റഫറി നീതിക്ക് നിരക്കാത്ത കാര്യമാണ് ചെയ്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
-Advertisement-